റോഡ് ഷോയ്ക്ക് അനുമതിയില്ല; ജലവിമാനത്തിൽ പ്രചാരണത്തിനെത്തി
മോദിസുരക്ഷാ പ്രശ്‌നങ്ങൾ മുൻനിർത്തി റോഡ് ഷോക്ക് പോലീസ് അനുമതി നിഷേധിച്ചതോടെ പുതു വഴികൾ സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും. ജലവിമാനത്തിൽ ലാൻഡ് ചെയ്താണ് മോദി പ്രചാരണത്തിന് എത്തിയത്. മോദിയുടെ ജലവിമാന യാത്രക്കായി പ്രത്യേക ബോട്ട് ജെട്ടിയും ഒരുക്കിയിരുന്നു.
ഗുജറാത്ത് സബർമതി നദിയിൽ നിന്ന് ജലവിമാനത്തിൽ കയറിയ മോദി മെഹ്‌സാന ജില്ലയിലുള്ള ദാറോയ് ഡാം വരെ യാത്ര ചെയ്തു. അംബോജിയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയിലും അദ്ദേഹം പങ്കെടുക്കും. ജലവിമാനത്തിൽ തന്നെയാകും മോദി അഹമ്മദാബാദിലേക്ക് തിരികെ മടങ്ങുകവിമാനത്താവളങ്ങൾ എല്ലായിടത്തും വേണമെന്ന് നിർബന്ധം പിടിക്കാനാകില്ലെന്നും അതിനാലാണ് സർക്കാർ ഇത്തരം ജലവിമാനങ്ങൾ ഒരുക്കിയിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി സബർമതി നദിയിയിൽ ജലവിമാനമിറക്കുമെന്ന് മോദി കഴിഞ്ഞ ദിവസം തന്നെ പ്രഖ്യാപിച്ചിരുന്നു.അതേസമയം കാൽനട പ്രചാരണങ്ങൾക്കാണ് രാഹുൽ ഇന്ന് സമയം ചെലവഴിച്ചത്. അഹമ്മദാബാദിലെ ക്ഷേത്രങ്ങളിലും അദ്ദേഹം സന്ദർശനം നടത്തി.

Comments
Post a Comment