ദുബായ് പൗരന്മാർക്ക് ഇനി രാത്രി ജോലി ചെയ്യണമെങ്കിൽ പോലീസിന്റെ അനുമതി വാങ്ങണം.
അധികൃതരില്‍ നിന്നും ഫോറം വാങ്ങിയ ശേഷം അത് പൂരിപ്പിച്ച് നൽകണം.എങ്കിൽ മാത്രമേ ജോലി ചെയ്യാന്‍ അനുവദിക്കുകയുള്ളൂ.
മാത്രമല്ല ഇതിനായി അപേക്ഷിക്കുന്ന ആളുടെ രജിസ്ട്രേഷന്‍ സർട്ടിഫിക്കറ്റും നല്‍കേണ്ടതുണ്ട്.ഇത് കൂടാതെ രാത്രി ജോലി ചെയ്യാനുള്ള കാരണം, സ്ഥാപനത്തിന്റെ ലൈസന്‍സ്, ഉടമയുടെ എന്‍ ഒ സി സര്‍ട്ടിഫിക്കറ്റ്, മുനിസിപ്പാലിറ്റിയുടെ എന്‍ ഒ സി, ബാങ്ക് ജോലിയാണെങ്കില്‍ സെന്‍ട്രല്‍ ബാങ്കിന്റെ എന്‍ ഒ സി എന്നിവയും നൽകണം. ഫീസായി 120 ദിര്‍ഹം ഈടാക്കും.ദുബൈ പോലീസിന്റെ വെബ് സൈറ്റ്, ദുബൈ പോലീസിന്റെ സ്മാര്‍ട്ട് ആപ്പ്, 901 കോള്‍ സെന്റര്‍, ദുബൈ പോലീസ് സ്റ്റേഷന്‍, ഷോപ്പിംഗ് മാളിലുള്ള പോലീസ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ഇതിനുള്ള സൗകര്യം ഒരുക്കുന്നതാണ്. പോലീസ് സ്റ്റേഷന്‍ വിഭാഗവും ജനറല്‍ ക്രിമിനല്‍ അന്വേഷണ വിഭാഗത്തിന്റെയും ഉത്തരവാദിത്തത്തിലാണ് പ്രക്രിയ നടപ്പാക്കുന്നത്.

Comments
Post a Comment