ഉണ്ണി മുകുന്ദനോട് സിനിമ സ്റ്റൈലില്‍ ഭീഷണി മുഴക്കിയ പെണ്‍കുട്ടിയോട് താരം ചെയ്തത്..
പീഡിപ്പിച്ചതായി പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിത്തിയ യുവതികള്‍ക്കെതിരെ നടന്‍ ഉണ്ണി മുകുന്ദന്‍ പോലീസില്‍ പരാതി നല്‍കി.തിരക്കഥ വായിച്ച് കേള്‍പ്പിക്കാന്‍ എത്തിയ യുവതി നടനുമായി സിനിമയില്‍ അഭിനയിക്കണമെന്നും അല്ലെങ്കില്‍ പീഡിപ്പിച്ചതായി പരാതി നല്‍കുമെന്നും ഭീഷണിപ്പെടുത്തി. പരാതി നല്‍കാതിരിക്കാന്‍ ഉണ്ണിമുകുന്ദനോട് യുവതി ആവശ്യപ്പെട്ടത് 25 ലക്ഷം രൂപയാണ്. എന്നാല്‍ സംഭവം ബ്ലാക്ക്‌മെയില്‍ ആണെന്ന് മനസിലായതോടെ താരം പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു
ഒറ്റപ്പാലം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് പിന്നീട് ചേരാനെല്ലൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തെ കുറിച്ച് പരാതിയില്‍ പറയുന്നതിങ്ങനെ, ആഗസ്റ്റ് 23ന് ഒറ്റപ്പാലം സ്വദേശിയായ ഒരു യുവതി തിരക്കഥ വായിക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ ഇടപ്പള്ളിയിലുള്ള ഉണ്ണിമുകുന്ദന്റെ വാടക വീട്ടിലെത്തി. എന്നാല്‍ തിരക്കഥ അപൂര്‍ണ്ണമായതിനാല്‍ താരം സിനിമ നിരസിക്കുകയും ചെയ്തു.
എന്നാല്‍ പിന്നീട് യുവതി ഉണ്ണിയെ ഫോണില്‍ വിളിക്കുകയും തന്നെ പീഡിപ്പിച്ചതായി പോലീസില്‍ പരാതി നല്‍കുമെന്നും ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയുടെ അഭിഭാഷകനെന്ന് പരിചയപ്പെടുത്തി ഒരാള്‍ ഇതിന് ശേഷം ഫോണ്‍ വിളിക്കുകയും പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്നും അലെങ്കില്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുണമെന്നും ഭീഷണിമുഴക്കി. ഇതോടെ താരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Comments
Post a Comment