പഴയ കാമുകിയും ഭാര്യയും ഒരുമിച്ചു കണ്ടപ്പോള്‍ സംഭവിച്ചത് . ചെറുപ്പക്കാരന്റെ കുറിപ്പ്
'അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്
ആദ്യമായ് അനുവിനെ ശ്രദ്ധിക്കുന്നത്..
'വറുതിയുടെ ഉഷ്ണകാലത്ത് നിറം മങ്ങിയ കുപ്പായവുമിട്ട് ഉച്ചക്ക് ബെല്ലടിക്കുമ്പോള്‍
കാത് പൊട്ടിയ തൂക്ക്പാത്രവുമായിചെറുപയറിനും
ഉച്ചക്കഞ്ഞിക്കും വേണ്ടി വരി നിന്ന് വാങ്ങി ക്ലാസ് റൂമിലിരുന്ന് ചൂടോടെ വാരി തിന്നുമ്പോള്‍
ഈ ബഹളങ്ങളില്‍
ഒന്നും പെടാതെ വീട്ടില്‍ നിന്നും കൊണ്ട് വന്ന ചോറും വറവിട്ട മണം ഉയരുന്ന കറിയും കൂട്ടി ചെറു ഉരുളകളാക്കിസാവധാനം കഴിക്കുന്ന വെളുത്ത് ഭംഗിയുള്ള കുട്ടിയെ..
'പഠിപ്പു കൊണ്ടും ജീവിത സാഹചര്യം
കൊണ്ടും ഞങ്ങളെക്കാള്‍ അന്തരം ഉള്ളത്
കൊണ്ട് മിണ്ടുകയോ ചിരിക്കുകയോ
ഉണ്ടായിട്ടില്ല..
'എങ്കിലും പല വര്‍ണ്ണങ്ങളായ വസ്ത്രങ്ങള്‍
ധരിച്ചു വരുന്ന ഭംഗിയുള്ള പെണ് കുട്ടിയെ
എല്ലാവരും ശ്രദ്ധിക്കുമായിരുന്നു കൂട്ടത്തില്‍ ഞാനും..
'ടീച്ചര്‍ ചോദിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറഞ്ഞിട്ട് എപ്പോഴെങ്കിലും ഒരുത്തരം കിട്ടാതായാല്‍ കണ്ണ് നിറയുന്ന
അനു..!
'ടീച്ചര്‍ ചോദിക്കുന്ന ഒറ്റ ചോദ്യത്തിനും ഒരിക്കല്‍ പോലും ഉത്തരം പറയാത്ത എന്നെ പോലുള്ളവര്‍ക്ക് അത്ഭുതം ആയിരുന്നു..
'വലിയ വീട്ടില്‍ നിന്ന് വരുന്ന പഠിക്കുന്ന പെണ് കുട്ടികളും നിറം മങ്ങിയ ലോകത്ത് നിന്ന് വരുന്ന ബാക്ബെഞ്ചിലെ പഠിക്കാത്ത
ആണ് കുട്ടികളും തമ്മിലൊരു
സൗഹൃദം എന്നാല്‍ അന്നൊന്നും ചിന്തിക്കാന്‍ കൂടി കഴിയുമായിരുന്നില്ല..
'പക്ഷേ അവിടെയാണ് അനു വ്യത്യസ്ത ആയത്..
കടലാസ് ചുരുട്ടി വിമാനം ഉണ്ടാക്കി പെണ്
കുട്ടികള്‍ ഇരിക്കുന്ന ഭാഗത്തെക്ക് എറിഞ്ഞപ്പോള്‍ ചില ഉണ്ണിയാര്ച്ചകള്
തിരിച്ചും വിമാനം വിടാന്‍ തീരുമാനിച്ചപ്പോള്‍ അത് ഉണ്ടാക്കാനും
അയക്കാനും മുന്‍ പന്തിയില്‍ നില്‍ക്കുകയും ഞങ്ങളെ കൊഞ്ഞലം
കുത്തി കാണിക്കുകയും ചെയ്ത്
അവള് ഞങ്ങളുമായി കൂട്ട് കൂടി..
'ക്രമേണ മുന്‍ബെഞ്ചിലെ പഠിപിസ്റ്റുകളായ
പെണ് കുട്ടികളും പിന് ബെഞ്ചിലെ വില്ലന്മാരും തമ്മിലൊരു അന്തര്‍ധാര ഉയര്‍ന്ന് വന്നു..
'അങ്ങനെയിരിക്കെ ക്ലാസ്സില്‍ ബഹളം ഉണ്ടാക്കിയവരുടെ പേര് എഴുതി വെക്കാന്‍
പറഞ് ടീച്ചര്‍ പോയപ്പോള്‍ പതിവ് പോലെ
ഫസ്റ്റ് പേര് എന്റെതായിരുന്നു..
'എന്നും ബഹളം വെച്ചവരില്‍ ഒന്നാം പേര് എന്റെ വന്നത് കൊണ്ട് മറ്റുള്ളവര്‍ക്ക് ഈരണ്ട് അടി കൊടുത്ത് എന്നെയും കൂട്ടി സ്റ്റാഫ് റൂമിലേക്ക് കൊണ്ട് പോയി..
'കൈ വെള്ളയില്‍ അടിച്ചാല്‍ വേദന
കുറയുമെന്ന് കരുതിയാകും
ടീച്ചര്‍ അടിച്ച പത്ത് അടിയും കൈ വണ്ണയിലായിരുന്നു..
'ഒരാഞ്ചാം ക്ലാസ്കാരന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു
ടീച്ചറുടെ ശിക്ഷാ രീതി..
കരച്ചിലും പിഴിച്ചിലും കുറച്ചൊന്നൊ തുങ്ങിയപ്പോള്‍ ടീച്ചര്‍ ക്ലാസില്‍ പോകാന്‍ പറഞ്ഞു..
'കരച്ചില് ഒരു വിധം ഒതുക്കി പിടിച്ച് ക്ലാസ്സില്‍ ഇരുന്നെങ്കിലും ഒരു തേങ്ങല്‍
ഇടയ്ക്കിടയ്ക്ക് ഉയര്‍ന്ന് വന്നു..
കൂടെ കൈ വണ്ണയിലെ പാടും..
'കൂട്ടുകാരൊക്കെ വീണ്ടും പല കളികളിലേക്കും കലപില വര്‍ത്തമാനത്തിലേക്കും
കടന്നു..
കുറച്ചു കഴിഞ്ഞപ്പോള്‍ ചെറുപയറിന്റെയും ചോറിന്റെയും മണം
അന്തരീകഷത്തില് ഉയര്‍ന്നു..
പാത്രങ്ങളുടെയും കൂട്ടുകാരുടെയും ഒച്ചയും ബഹളങ്ങളും..
'കാത് പൊട്ടിയ തൂക്ക് പാത്രമെടുത്ത് അവിടെ പോയി വരി നില്ക്കാന് തോന്നിയില്ല..
'ഞാന്‍ ബെഞ്ചില്‍ തല വെച്ച് നീറുന്ന കൈ നീട്ടി പിടിച്ചു അവിടെ കിടന്നു..
'കുറച്ച് കഴിഞ്ഞപ്പോള്‍ ആരോ കൈയ്യില്‍ തടവുന്ന പോലെ തോന്നിയപ്പോള്‍ ഞാന്‍ പതിയെ തല ഉയര്‍ത്തി നോക്കി..
'അപ്പോള്‍ വാഴയിലയില്‍ കുറച്ചു ചോറും
വറവിട്ട മണമുയരുന്ന കറിയും ഉപ്പേരിയും
ഒക്കെ കൂടിയുള്ള ഒരു സദ്യ തന്നെ എന്റെ
മുമ്പില്‍ ഇരിക്കുന്നു..
'അവിടെ ചോറ് കൊടുക്കലോക്കെ
കഴിഞ്ഞു ഇത് കഴിച്ചോളൂ..
അടി കിട്ടിയ വേദനയൊക്കെ കുറച്ചു കഴിഞ്ഞാല്‍ മാറികോളും..
'ഞാന്‍ ഒന്ന് കൂടി കണ്ണ് തുറന്ന് നോക്കി അല്ല അടിച്ച ടീച്ചറല്ല..
അനുവാണ് അനുവെന്ന അനിതാ മോഹന്‍..
'അതായിരുന്നു സജി എന്ന ഞാനും അനുവെന്ന അനിതാ മോഹനും തമ്മിലുള്ള സൗഹൃദത്തിന്റെ തുടക്കം ..
'അതങ്ങനെ വളര്‍ന്നു ഓരോ അധ്യായന വര്‍ഷം പിന്നിടും തോറും ഞങ്ങളുടെ സൗഹൃദവും വളര്‍ന്നു..
'അവളില്‍ നിന്ന് പല സഹായങ്ങളും
എനിക്ക് കിട്ടി ..
അവധി ദിനങ്ങളെ വെറുക്കാന്‍ തുടങ്ങി
ഇപ്പോള്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞില്ലെങ്കില്‍ ടീച്ചറുടെ അടിയേക്കാളും
പേടി അവളുടെ ദേഷ്യത്തോടെയുള്ള നോട്ടം കാണേണ്ടി വരുന്നതിനായി..
'അതിനാല്‍ പഠിക്കാന്‍ തുടങ്ങി പിന് ബെഞ്ചില്‍ നിന്ന് പതിയെ മുന്‍ ബെഞ്ചിലേക്ക് ആയി..
'സൗഹൃദം പുതിയ തലങ്ങളിലേക്ക് വളര്‍ന്നെങ്കിലും രണ്ടു പേരും പരസ്പ്പരം പറഞ്ഞില്ല..
'പക്ഷേ പല സംഭവങ്ങളിലൂടെയും അറിഞ്ഞു സൗഹൃദത്തിനേക്കാളും അപ്പുറമാണ് ഞങ്ങളുടെ ബന്ധം എന്ന്..
''പത്താം ക്ലാസില്‍ എത്തിയപ്പോള്‍ ഒരു സഹപാഠിനി എന്നോട് കുറച്ചു അടുത്തിടപെഴകിയപ്പോള്‍ അന്നവള്‍ എന്നോട് മിണ്ടിയില്ല ..
'കാര്യം തിരക്കിയപ്പോള്‍ അവളെന്നോട് പറഞ്ഞു
നീ അവളുമായി ചിരിച്ചു ഇടപെഴകിയപ്പോള്‍ എന്റെ നെഞ്ചില്‍ ഒരു വേദന പോലെ എന്ന്..
'പിന്നെ ഒരു പ്രാവശ്യം ടീച്ചര്‍ എന്നെ അടിച്ചപ്പോള്‍ അവള് വേറെ എങ്ങോണ്ടോ മുഖം തിരിച്ചു കളഞ്ഞു..
'പിന്നീട് ഞാന്‍ നോക്കിയപ്പോള്‍ ആ കണ് കോണില്‍ ഒരു നനവ് പടരുന്നത് കണ്ടു..
'പത്താം ക്ലാസിലെ അവസാന യാത്ര അയപ്പു ദിവസം അവള് രണ്ട് ഓട്ടോഗ്രാഫ് വാങ്ങി വെച്ചിരുന്നു..
'ഒന്നെനിക്കു തന്ന് പറഞ്ഞു ..
ഇതില്‍ നീ എന്നെ കുറിച് നിനക്ക് ഞാന്‍
ആരാണെന്നു എഴുതണം..
'എന്റെ കൈയ്യിലുള്ളതില്‍ ഞാന്‍ നിന്നെ കുറിച്ചും എഴുതാം എന്നിട്ടു exam കഴിഞ്ഞു പോകുമ്പോള്‍ നമ്മള് എഴുതിയത് കൈ മാറാം..
'അങ്ങനെ സ്കൂള്‍ ജീവിതത്തോട് വിട പറഞ്ഞു ഞങ്ങള്‍ പിരിഞ്ഞു..
'പരീക്ഷക്കുഉള്ള തയ്യാറെടുപ്പിനിടയില്‍ ഒന്നെനിക്കു മനസ്സിലായി അവളെനിക്ക്
ആരാണെന്ന്..
'ഞാനാ ഓട്ടോ ഗ്രാഫില്‍ എഴുതി..
അവളെ പിരിഞ്ഞിരിക്കുമ്പോള്‍ തനിക്കു തോന്നുന്നത് നീയെന്നും കൂടെയുണ്ടായിരുന്നെങ്കില്‍ എന്നാണെന്ന്..
'പരീക്ഷ കഴിഞ്ഞ പിരിയുമ്പോള്‍ അവളെഴുതിയത് എനിക്കും ഞാനെഴുതിയത് അവള്‍ക്കും കൊടുത്തു..
'അവളെനിക്ക് വേണ്ടി എഴുതി വെച്ചത്
സൗഹൃദത്തില്‍ തുടങ്ങി പ്രണയത്തില്‍ അവസാനിച്ച അവളുടെ മനസ്സായിരുന്നു..
'റിസള്‍ട്ട് അറിയാന്‍ അവള് വരുന്നതും കാത്തു ഞാന്‍ നിന്നെങ്കിലും അവള് വന്നില്ല..
മറ്റെല്ലാ കൂട്ടുകാരും സൗഹൃദം പുതുക്കുമ്പോള്‍ എന്റെ ഹൃദയം അവള്‍ക്കു വേണ്ടി കേഴുകയായിരുന്നു..
'അവളെ തിരഞ്ഞു അവളുടെ വീട് വരെ പോയെങ്കിലും കാണാന്‍ പറ്റിയില്ല..
'പിന്നീടറിഞ്ഞു അവളുടെ അച്ഛന് കൊല്‍ക്കത്തയിലാണ് ജോലി ഇനി അവള് തുടര്‍ന്ന് പഠിക്കുന്നത് അവിടെയാണെന്നും..
'കാലചക്രം മുന്നോട്ടുരുണ്ടു..
ജോലി തേടി ഗള്‍ഫില്‍ പോയി
വീട്ടുകാര്‍ കണ്ടു പറ്റിയ ഒരു പെണ് കുട്ടിയെ കല്യാണം കഴിച്ചു..
ആദ്യത്തെ കണ്മണി
പെണ് കുഞ്ഞായിരുന്നു..
കുഞ്ഞിന് എന്ത് പേരിടണം എന്ന കാര്യത്തില്‍ എനിക്കൊരു സംശയവും ഉണ്ടായില്ല..
'അനിതാ സജിത്ത്..
'അന്നൊരു വെള്ളിയാഴ്ച ദുബായിലെ ഒരു പാര്‍ക്കില്‍ ഭാര്യക്കും കുഞ്ഞിനുമൊപ്പം അവധി ദിനം ചിലവഴിക്കുമ്പോള്‍..
'ഒരു മലയാളി ഫാമിലി വണ്ടിയുമായി പാര്‍ക്കിനു മുന്നില്‍ നിര്‍ത്തി..
'അതില്‍ നിന്ന് ദമ്പതികള്‍ എന്ന് തോന്നിക്കുന്ന രണ്ട് പേര് ഇറങ്ങി നടന്നു..
'ഭാര്യ അവരെ കണ്ട ഉടനെ പറഞ്ഞു അതെന്റെ ഹോസ്പിറ്റലിലെ ഡോക്ടര്‍സ് ആണെന്ന് ..
അവള് മാഡം എന്ന് വിളിച്ചപ്പോള്‍ തിരിഞ്ഞു നോക്കിയ യുവതിയെ കണ്ട് എന്റെ ഹൃദയം സ്തംഭിച്ചു..
'അതവളായിരുന്നു എന്റെ അനു..
'ഞാന്‍ കാല് തളര്‍ന്ന പോലെ അവിടെ തന്നെ ഇരുന്നു..
അവള് എന്റെ അടുത്തേക്ക് വന്നു..
'സജിയല്ലേ..
അതേ..
'ചോദ്യങ്ങള്‍ ഉത്തരങ്ങള്‍ ആശ്ചര്യങ്ങള്‍
സന്തോഷങ്ങള്‍ നെടുവീര്‍പ്പുകള്‍..
അതിനിടയില്‍ അവളെന്റെ മോളെ പിടിച്ചുയര്‍ത്തി ഉമ്മ വെച്ച് കൊണ്ടിരുന്നു..
'എന്താ മോളുടെ പേര്..
അവള് പറയാതെ നാണിച്ചു നിന്നു..
'അപ്പോള്‍ ഭാര്യ ധൈര്യം കൊടുത്തു ..
അവള് തട്ടിയൊപ്പിച്ചു പറഞ്ഞു..
'അനു മോള്ന്നാ വിളിക്കുക..
അനിതാ സജിത്ത് ന്നാ മുഴുവന്‍ പേര്..
'അന്ന് ടീച്ചര്‍ എന്നെ അടിക്കുമ്പോള്‍ മുഖം വെട്ടിച്ച പോലെ അവള് ഒന്ന് മുഖം വെട്ടിച്ചു..
പിന്നെ മുഖത്ത് ഒരു ചിരി വരുത്തിയപ്പോള്‍
ഞാന്‍ കണ്ടു ആ കണ് കോണില്‍ ഒരു നനവ്..
'പിന്നെയും ഞങ്ങള്‍ എല്ലാവരും വര്‍ത്തമാനം പറഞ്ഞിരുന്നു..
ഭാര്യ വലിയ സന്തോഷത്തിലായിരുന്നു
അവളുടെ ഹോസ്പിറ്റലിലെ ഡോക്ടര്‍ തന്റെ ഭര്‍ത്താവിന്റെ അടുത്ത സഹപാഠി ആയിരുന്നു എന്നത് കൊണ്ട്...
'അങ്ങനെ ഞങ്ങള്‍ പിരിയാന്‍ നേരം അവള് എന്നെ അടുത്തേക്ക് വിളിച്ചു..
''പതിയെ പറഞ്ഞു ഞാന്‍ ഇപ്പോഴും ആ പഴയ അനുവാണ്..
ഓട്ടോ ഗ്രാഫില്‍ എഴുതിയ വരികള്‍ ഇപ്പോഴും അങ്ങനെ തന്നെയാണ്..
I Still love you...
കടപ്പാട് : അബ്ദുള്ള മേലേതില്‍
real paying online jobs - www.gsujinbiblestudies.blogspot.com
ReplyDelete