ബേസിൽ തമ്പി വീണ്ടും ഇന്ത്യൻ ടീമിനൊപ്പം; ദക്ഷിണാഫ്രിക്കൻ പര്യടനത്തിലേക്ക് ക്ഷണം
ശ്രീലങ്കക്കെതിരായ 20 ട്വന്റി ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാളി പേസർ ബൗളർ ബേസിൽ തമ്പിക്ക് മറ്റൊരു ഭാഗ്യം കൂടി. ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് പോകുന്ന ഇന്ത്യൻ ടീമിനൊപ്പം പങ്കെടുക്കാൻ ബേസിൽ തമ്പിയെ ക്ഷണിച്ചു. നെറ്റ്‌സിൽ ടീം ഇന്ത്യക്കായി പന്തെറിയാനാണ് താരത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്.ബേസിലിനെ കൂടാതെ മുഹമ്മദ് സിറാജ്, അവേഷ് ഖാൻ, നവ്ദീപ് സൈനി എന്നിവരെയും ടീം ഇന്ത്യക്കായി നെറ്റ്‌സിൽ പന്തെറിയാൻ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ക്ഷണിച്ചിട്ടുണ്ട്. പേസ് ബൗളിംഗിനെ പിന്തുണക്കുന്ന ദക്ഷിണാഫ്രിക്കൻ പിച്ചുകളിൽ ഇന്ത്യൻ ബാറ്റ്‌സ്മാൻമാർക്ക് വേണ്ട പരിശീലനം നൽകുകയാണ് ഈ യുവ ബൗളർമാരുടെ ചുമതലക്രിക്കറ്റ് ഇന്ത്യയുടെ ഭാവിയിലെ പേസ് ബൗളിംഗിനെ മുന്നോട്ടുകൊണ്ട് പോകാനുള്ള ചുമതല ഈ മൂന്ന് പേർക്കുമാണെന്ന് ബിസിസിഐ വ്യക്തമാക്കുന്നു. പര്യടനത്തിനിടെ ടീമിലെ ഏതെങ്കിലും ബൗളർക്ക് പരുക്കേറ്റിൽ ഇവരിൽ മൂന്ന് പേരിൽ ആരെയെങ്കിലും ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തു.

Comments
Post a Comment